Latest Updates

തേങ്ങാ വെള്ളത്തിന്റെ അഴുകല്‍ പ്രക്രിയയിലൂടെയാണ് കോക്കനട്ട് വിനാഗിരി നിര്‍മ്മിക്കുന്നത്.  കുടലിന്റെ ആരോഗ്യത്തിന് മികച്ച പ്രോബയോട്ടിക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് അഴുകല്‍ പ്രക്രിയ.  കൂടാതെ ഈ മിശ്രിതത്തില്‍ കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യവസ്തുക്കളും ഉണ്ടെന്ന് പറയപ്പെടുന്നു, ഇത് ആപ്പിള്‍ സിഡെര്‍ വിനെഗറിനേക്കാള്‍ മികച്ച ഓപ്ഷനാണ്.

 കോക്കനട്ട് വിനാഗിരിയുടെ അനേകഗുണങ്ങളില് ചിലത് ഇവയാണ്.  അവയില്‍ ചിലത്:

കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു


2017-ല്‍, ബിഎംസി കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്,  തേങ്ങാവെള്ളം കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനശേഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. കരളിലെ ആന്റിഓക്സിഡന്റ് അളവ് വര്‍ദ്ധിക്കുകയും വീക്കം കുറയുകയും കരള്‍ ഹിസ്റ്റോളജി മെച്ചപ്പെടുകയും ചെയ്യുമെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

ആപ്പിള്‍ സിഡെര്‍ വിനെഗറിന് സമാനമായ ഗുണങ്ങളും മറ്റും കോക്കനട്ട് വിനാഗിരിക്ക് ഉണ്ട്. കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുന്നതിനാല്‍ തേങ്ങാ വിനാഗിരി ഹൃദയാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് നിലവിലുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

കോക്കനട്ട് വിനാഗിരി മുഖക്കുരുവിനെതിരെ പോരാടാനും ചര്‍മ്മത്തെ വാര്‍ദ്ധക്യം ഇല്ലാതാക്കാനും സഹായിക്കുന്നു. കറുത്ത വൃത്തങ്ങള്‍, മുഖക്കുരു പാടുകള്‍, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ ചര്‍മ്മപ്രശ്നങ്ങള്‍ പലരിലും പ്രകടമാണ്. ഇത്തരക്കാര്‍ക്ക്  ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ ചര്‍മ്മപ്രശ്‌നങ്ങള്‍ തടയുന്നതിനും സാധാരണ വിനാഗിരിക്ക് പകരം തേങ്ങാ വിനാഗിരി ഉപയോഗിക്കാം

കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് (ജിഐ) ഉണ്ട്

തേങ്ങാ വിനാഗിരിയിലെ  കുറഞ്ഞ ഗ്ലൈസെമിക് സൂചിക  പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമാണ്, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തും. 

പ്രോബയോട്ടിക്‌സ്, പോളിഫെനോള്‍സ്, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്

പൊട്ടാസ്യം, വിറ്റാമിന്‍ സി, സിങ്ക്, ബോറോണ്‍, കോപ്പര്‍, മഗ്‌നീഷ്യം, മാംഗനീസ്, കോളിന്‍, ബി വിറ്റാമിനുകള്‍, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ മാത്രമല്ല കോക്കനട്ട് വിനാഗിരിയില്‍ അടങ്ങിയിട്ടുള്ളത്; മാത്രമല്ല ഹൃദയത്തിന് നല്ലതും പ്രമേഹത്തെ തടയുന്നതുമായ പലതരം പോളിഫെനോളുകളും (ഗുണമുള്ള സസ്യ സംയുക്തങ്ങള്‍) ഇതിലുണ്ട്.

 

Get Newsletter

Advertisement

PREVIOUS Choice